Skip to main content

ഒരു ബ്ലാങ്ക് ഒ.പി.ടിക്കറ്റ്

കേസ് ഷീറ്റ് എന്ന ഈ ബ്ലോഗ് എന്റെ ചികത്സാ കുറിപ്പുകളാണ്.
1981 സെപ്റ്റമ്പര്‍ 17 നു തുടങ്ങിയ ഉദ്യോഗപര്‍വ്വത്തിന്റെ ബാ‍ക്കിപത്രം.
ചികത്സിച്ച മൃഗങ്ങളേപ്പറ്റി മാത്രമല്ല ആവഴിത്താരയില്‍ കണ്ടുമുട്ടിയവയേപ്പറ്റിയും ഇതിലുണ്ട്.

മൃഗ ചികത്സ ഒരു പ്രത്യേക ലോകമാണ്.
ഒരുപാടു കുഴികളും ഇരുട്ടും ഉള്ള ലോകം,
വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു വിചിത്ര ലോകം.

“മാട്ടുചികത്സയും മന്ത്രവാദവും ഒരുപോലെതാന്‍ , കടമായാല്‍ ഫലം കിടയാത്”
എന്ന് ഒരു തമിഴ് പഴമൊഴിയുണ്ട്.
മന്ത്രവാദം ചെയ്യാതെ കടമാകുമ്പോഴും,മാട്ടുചികത്സ ചെയ്തു കടമാകുമ്പോഴും അവസ്ഥ ഒന്നുതന്നെ . [പ്രതി] ഫലം കിട്ടുകയില്ല
പാണ്ടിക്കാരന്റെ ഈ ചൊല്ല് മലയാളത്തുകാരനും ശരിയാണ്.

കടം വീട്ടേണ്ടവന്‍ പിന്നീട് കണ്ടാല്‍ അതില്‍ നിന്നും രക്ഷപെടാനായി
മുഖം തിരിച്ച് നടക്കുന്നതും, ഈ ചികിത്സകന്‍ പണി വല്യപിടിയില്ലാത്തയാളാണെന്നു
പ്രചരിപ്പിക്കുന്നതും ആയിരിക്കും അടുത്തരംഗങ്ങള്‍.

ഇമ്മാതിരി ബുദ്ധികൂടുതലുള്ള ഈ മലയാളിക്കു മുന്‍പില്‍
എന്റെ ഉള്ളിലുണ്ടായിരുന്ന സേവന തല്പരനായ വൈദ്യന്‍
അകാല ചരമം പ്രാപിക്കുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട് .

പണ്ടെവിടെയോ വായിച്ച ഒരു വളരെ പഴയ ചെറുകവിതയുണ്ട്,


“മൃഗചികില്‍സക ജ്യൗതിഷ മന്ത്രവാദിനാം
ഗൃഹേ ഗൃഹേ ഭോജനമാദരേണ
അന്യാനി ശാസ്ത്രാണി സുശിക്ഷിതാനി
പാനീയമാത്രം ന ദദാതി ലോക:”

അതിന്റെ ആശയം ഇതാണ്,

“മൃഗവൈദ്യന്‍, ജോതിഷക്കാരന്‍, മന്ത്രവാദി എന്നിവര്‍
ഏതു വീട്ടില്‍ ചെന്നാലും അവരേ ആദരവോടെ സ്വീകരിച്ച്
ഇഷ്ടഭോജ്യങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണ്.
കാരണം അവരെ ജനങ്ങള്‍ക്ക് എപ്പോഴും ആവശ്യമുണ്ട്,
എന്നാല്‍ മറ്റു ഗഹനമായ വിഷയങ്ങളൊരുപാട്
അരച്ച് കലക്കിക്കുടിച്ചിട്ടുള്ള മഹാന്മാര്‍ക്ക്

കുടിക്കാനുള്ള വെള്ളം പോലുംകൊടുക്കാന്‍ ആളുകള്‍ മടിക്കും,
കാരണം അവരുടെ വിദ്യകൊണ്ട്

സാധാരണ മനുഷ്യനു വലിയ പ്രയോജനം ഇല്ല”

ചുരുക്കത്തില്‍ തല്ലും തലോടലും ഒരുപാടുള്ള ഒരു ലോകമാണിത്.
എന്റെ കൂടെ പോന്നോളൂ,ഞാന്‍ നിങ്ങളേ ഇതിനുള്ളിലേക്ക് കൊണ്ടുപോകാം.........!

Comments

കൂടെ പോരാന്‍ റെഡി.

പഴയ ബ്ലോഗുണ്ടോ ഇപ്പോഴും?
This comment has been removed by the author.
പഴയ ബ്ലോഗാണ് ഇതിന്റെ ഇരട്ടക്കുട്ടിയായ ബ്ലാക്ക് ബ്രദേഴ്സ് എന്ന ബ്ലോഗ്.ഈ ബ്ലോഗുകളിലെ view profile ല്‍ ക്ലിക്ക് ചെയ്ത് രണ്ട് ബ്ലോഗിലേക്കും പോവുകയും ചെയ്യുകയും ചെയ്യാം.

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള