Skip to main content

Posts

Showing posts from September, 2007

കുട്ടുകാരന്‍

ഐങ്കൊമ്പിലിറങ്ങി മല കയറിയാണു ഞാന്‍ സാധാരണയായി കടനാട്ടിലേക്ക് പോകുകയും വരികയും ചെയ്തിരുന്നത്. അതാകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരമേയുള്ളു കൊല്ലപ്പള്ളിയിലോ പിഴകിലോ എത്തണമെങ്കില്‍ രണ്ട് കിലോമീറ്ററിലധികം യാത്രചെയ്യണം കടനാടുവഴി പാലാ രാമപുരമായി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സുള്ളത് നാലു മണിക്ക് പോകും മൃഗാശുപത്രിയുടെ സമയം അന്‍ചുമണിവരേയും. ഐങ്കൊമ്പ് ഒരു ചെറിയ കവലയാണ്. മൂവാറ്റുപുഴ പുനലൂര്‍ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പാലാ തൊടുപുഴ റോഡിലേക്ക് രാമപുരത്തുനിന്ന് ഒരു റോഡ് വന്ന് ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഒരു ചെറിയ മുക്കവല. ടാര്‍ ചെയ്യാത്ത ഒരു റോഡ് കടനാട്ടിലേക്കുമുള്ളതുകൊണ്ട് ഒരു നാല്‍ക്കവല എന്നുവേണമെങ്കില്‍ പറയാം. മഹാദേവന്‍ ഡോക്ടറുടെ ശ്രീകൃഷ്ണാ ആയുര്‍വേദ ആശുപത്രി, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, രണ്ട് ചായക്കടകള്‍, രണ്ട് മുറുക്കാന്‍ കടകള്‍, ഒരു വെയിറ്റിഗ് ഷെഡ് ഇതെല്ലാം ചേരുമ്പോള്‍ ഐങ്കൊമ്പ് ആയി. രാവിലെ പാലാ കൂത്താട്ടുകുളം ക്യൂന്‍ മേരി ബസ്സില്‍ ഐങ്കൊമ്പിലെത്തുമ്പോള്‍ എട്ടേകാല്‍ ആകും ഓഫീസ് സമയം എട്ടായതുകൊണ്ട് പിന്നെ ഒരു ഓട്ടമാണു . വൈകിട്ട് സമാധാനമായി നടന്ന് വ

സമ്പൂര്‍ണ്ണ ആരോഗ്യം!!! 120 വയസ്സ്.

കുര്യാക്കോസ് ചേട്ടന്‍.......!! 1.മായാവിയല്ല,മണ്‍പ്രതിമയുമല്ല കുര്യാക്കോസ് ചേട്ടന്‍ മണ്ണുതേച്ചിരിക്കുന്നു. 2.വെള്ളത്തിലിരുപ്പ്. ഞാന്‍ കടനാട് ആശുപത്രിയുടെ മുന്‍പില്‍ തേക്കുംകാട്ടിലെ ചേട്ടനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ആ കാഴ്ച്ച കണ്ടത് ഒരു സ്ത്രീ കുട്ടിയേയും തോളിലിട്ടുകൊണ്ട് ഓടിവരുന്നു. കുട്ടിക്ക് പനിയായതുകൊണ്ട് ഗവ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ്. “എന്നാടീ നീ ഓടുന്നത്?” തേക്കുംകാട്ടിലെ ചേട്ടന്‍ റോഡിലേക്ക് ഇറങ്ങിച്ചെന്നു. “അവിടെ ഒരാളു കുഴിയെടുക്കുന്നു.അതും കാത്തിരുന്നാല്‍ ഈ ചെറുക്കനെ അതിലിട്ട് മൂടാനേ പറ്റൂ!അതാ ഞാന്‍ ഇറങ്ങി ഓടിയത്.” അവര്‍ ആശുപത്രിയിലേക്ക് ഓടി. എനിക്ക് കാര്യം മനസ്സിലായില്ല. പിന്നീട് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി. ഈ സ്ത്രീയുടെ അമ്മായിഅഛനാണു കുര്യാക്കോസ്. പ്രകൃതിചികില്‍സക്കും യോഗാഭ്യാസത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ആള്‍. കുട്ടിക്ക് പനി വന്നപ്പോള്‍ പുതുമണ്ണു തേച്ച് ഇരുന്നാല്‍ മതി, മരുന്നുവാങ്ങേണ്ടായെന്ന് പറഞ്ഞിട്ട് അതിനു വേണ്ടി കുഴിയെടുക്കുവാന്‍ തുടങ്ങി. അതാണു കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് ഓടിയത്. എനിക്ക് ഈയാളിനെ ഒന്നു കാണണ