Skip to main content

Posts

Showing posts from June, 2007

മഴയത്ത് കുടയില്ലാതെ........!!

അന്ന് പെട്ടന്നാണു മഴ തുടങ്ങിയത്. നല്ല മഴ. ആ മഴ മുഴുവനും നനഞ്ഞുകൊണ്ടാണു സാബിത എന്റെ ആശുപത്രിയിലേക്ക് ഓടിക്കയറി വന്നത്. നനഞ്ഞതുകൊണ്ടാകണം അകത്തേക്ക് വരാതെ അവര്‍ തിണ്ണയില്‍ ഒതുങ്ങിനിന്നുകൊണ്ട് അകത്തേക്ക് നോക്കി. ഞാന്‍ പുറത്തേക്കുചെന്നു . “കുടയെടുക്കാത്തതുകൊണ്ട് ഞാന്‍ മൊത്തം നനഞ്ഞു . ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിടീക്കാന്‍ വന്നതായിരുന്നു.” സാബിത പരുങ്ങലോടെ പറഞ്ഞു.  ഞാന്‍ അവരേ ഒന്നുനോക്കി.വെള്ളം ദേഹത്തുനിന്ന് ഇറ്റിറ്റ് വീഴുന്നു . സാബിതയെ ഞാന്‍ ആദ്യമായി കാണുന്നത് അങ്ങിനെ ആ പെരുമഴയത്താണ്. ഞാന്‍ ഒരുതോര്‍ത്ത് എടുത്തുനീട്ടിയപ്പോള്‍ വാങ്ങാന്‍ ആദ്യം ഒന്നുമടിച്ചെങ്കിലും പിന്നെ അത് വാങ്ങി തിണ്ണയുടെ ഒരുമൂലക്ക് മാറിനിന്ന് അവര്‍ തലതോര്‍ത്തി. ഞാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചുനോക്കി . ഫിസിക്സ് എം എസ്സി ക്കാരിയാണ്. പേരു സാബിത,നാട് വടക്കന്‍ കേരളത്തില്‍. ജമാലിന്റെ ഭാര്യയാണന്ന് സാബിത സ്വയം പരിചയപ്പെടുത്തിയപ്പോളാണ് എനിക്ക് ആളെ മനസ്സിലായത് . ജമാലിനെ എനിക്ക് അറിയാം . ഇടക്കിടെ ആടുകള്‍ക്ക് മരുന്നു മേടിക്കാന്‍  എന്റെ അടുത്ത് വരാറുള്ള ആളാണ്. സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുകൊടുത

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.] ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും. Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt. എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു. പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്. ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം. അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും? ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍. &quo