Skip to main content

Posts

Showing posts from August, 2008

ബാപ്പയുടെ സ്വന്തം അപ്പൂസ് ......!!

സാബിതയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഉമ്മറപ്പടിയില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു। മടിയില്‍ ഒരു കുഞ്ഞിക്കിടാവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടുമുണ്ട് തലയില്‍ തട്ടം ഇട്ട ഒരു മദ്ധ്യവയസ്കയായ ഉമ്മായാണു സാബിത।എന്റെ ആശുപത്രിയില്‍ പലപ്പോഴും മരുന്നുവാങ്ങാന്‍ വന്ന് എനിക്ക് അവരെ നല്ല പരിചയമാണു അവരുടെ കിടാവിന്റെ പുക്കിള്‍ക്കൊടിയില്‍ നിന്നും ചോരവരുന്നെന്നുപറഞ്ഞ് പരിഭ്രമിച്ച് സാബിതാഉമ്മാ ഫോണ്‍ ചെയ്തതുകൊണ്ട് അത് ചികില്‍സിക്കാനായി ചെന്നതാണു ഉമ്മായുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നുകണ്ണുനീരൊഴുകി കവിളുകള്‍ നനഞ്ഞിരിക്കുന്നു ചിലരങ്ങിനെയാണു വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ വാവിട്ട് കരയുന്നത് എത്രതവണ ഞാന്‍ കണ്ടിരിക്കുന്നു ചിലര്‍ക്ക് പ്രഷര്‍ കയറികിടപ്പിലുമാകാറുമുണ്ട് "ബാപ്പാ വരുന്നുണ്ട്।" സാബിത പറഞ്ഞു എനിക്ക് അല്‍പ്പം ധൃതിയുണ്ടായിരുന്നതുകൊണ്ട് ഞാനതിനു പ്രാധാന്യം കൊടുത്തില്ല രാവിലത്തേ സമയമായതുകൊണ്ട് കഴിയും വേഗം തിരിച്ചെത്തണം സാബിതയുടെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമാണു ഞാന്‍ ആ സമയത്ത് വന്നത് അല്ലായെങ്കില്‍ ഉച്ചക്കേ വരുമായിരുന്നൊള്ളു "സാബിതക്ക് പ

പിള്ളേച്ചന്‍ പറയാതിരുന്നത്.....................

മേലുകാവ് മൃഗാശുപത്രിയുടെ അധിക ചുമതല എനിക്ക് വന്നത് പാപ്പോയി ഡോക്ടര്‍ മെഡിക്കല്‍ ലീവ് എടുത്തപ്പോഴാണു കടനാട്ടില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണു മേലുകാവ്. കഥപറയുമ്പോള്‍ എന്നസിനിമയിലേ ജഗദീഷിന്റെ ബാര്‍ബ്ബര്‍ ഷാപ്പായി കാണിക്കുന്നത് പഴയ മേലുകാവ് മൃഗാശുപത്രിയുടെ ഫാര്‍മ്മസി മുറിയാണു അവിടെ വച്ചാണു ഞാന്‍ പിള്ളേച്ചനെ ആദ്യമായി കാണുന്നത്. മൃഗാശുപത്രിയിലേ അറ്റന്റര്‍. പേരു ശേഖരന്‍ നായര്‍ പിള്ളേച്ചന്‍ എന്നാണയാളേ എല്ലാവരും വിളിച്ചിരുന്നത് അതുകൊണ്ട് ഞാനും അങ്ങിനെ തന്നേ വിളിച്ചു. അന്നേപിള്ളേച്ചനേ വാര്‍ദ്ധക്യം നന്നായി ബാധിച്ചിരുന്നു। താടിയും മുടിയും മുഴുവനും പഞ്ഞിപോലെ വെളുത്തതാണു വെളുത്തകുടുക്കുകളുള്ള ഇളം പച്ച കുപ്പായവും കണങ്കാലിനുമുകളില്‍ ഉയര്‍ത്തിഉടുത്ത മുണ്ടുമായിരുന്നു വേഷം। പോക്കറ്റില്‍ ഒരു കൊച്ചുഡയറിയും മഷിപ്പേനയും ഉണ്ട് വളരെ ശബ്ദം താഴ്ത്തിയാണു സംസാരം പിള്ളേച്ചനു രണ്ടുഷര്‍ട്ടുകളേ ഉള്ളൂ ഒന്ന് ഇളം പച്ചയും മറ്റേത് കാക്കിയും തേക്കാത്തതുകൊണ്ട് ചുരുണ്ടുകൂടിയ കുപ്പായമാണു എപ്പോഴും ഇടുക പിള്ളേച്ചന്റെ കൈകളില്‍ വളരെ കട്ടിയുള്ള തഴമ്പ് കണ്ട് ഞാന്‍ അന്വേഷിച്ചപ്പോള്‍ പിള്ളേച്ചന്‍ ചിരിച്ചു “സാറ