Skip to main content

Posts

Showing posts from July, 2007

കനകനാട്ടില്‍ ഹരി:ശ്രീ

വടക്കന്‍ പറവൂര്‍ ബ്ലോക്ക് ഓഫീസില്‍ ആറുമാസം ജോലി ചെയ്തപ്പോഴേക്കും പി എസ് സി പോസ്റ്റിങ്ങായി.അങ്ങിനെയാണ് ഞാന്‍ കടനാട്ടിലെത്തുന്നത് . ഒരാശുപത്രിയില്‍ ജോലിചെയ്യണമെന്ന ആഗ്രഹം അപ്പോഴേക്കും മനസ്സില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. കടനാടിനെപ്പറ്റി അത്രനല്ലകാര്യങ്ങളൊന്നുമായിരുന്നില്ല എനിക്ക് ആദ്യ അന്വേഷണത്തില്‍ ലഭിച്ചിരുന്നത് . വളരെ പ്രശ്നങ്ങള്‍ ഉള്ള ഒരു സ്ഥലം ! മുന്‍പ് നാട്ടുകാരനായ ഒരു വെറ്റേറിനറി ഡോക്ടര്‍ ക്കെതിരേ പൊതുയോഗവും പരാതിയും ഉണ്ടായ നാടാണെന്നും വളരെ സൂക്ഷിക്കണമെന്നും ഒരാള്‍ ഉപദേശിച്ചു. മുഷ്ക്കന്മാരും മുരടന്മാരും ആയ ആള്‍ക്കാരാണവിടെ എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത് .കള്ളുനാടേ കടനാടേ എന്ന് ഒരു ചൊല്ലുതന്നെ ഉണ്ടന്നും കള്ളുനാട് എന്നത് ലോപിച്ചാണു കടനാട് എന്ന സ്ഥലപ്പേരുണ്ടായതെന്നും മറ്റൊരു കഥയും കേട്ടു .അവിടെ വളരെക്കാലം മുന്‍പ് ഒരു പള്ളിപ്പെരുന്നാളിനു ഒരുസംഘം ആള്‍ക്കാര്‍ കള്ളു മൂത്തപ്പോള്‍ ആ സംഘത്തിലെ എല്ലാവരുടേയും പേരെഴുതി നറുക്കിട്ട് നറുക്കുവീണവനെ തല്ലിക്കൊന്നതായി ഒരുകേസ് ഉണ്ടായിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും നടുങ്ങി. ഈ അസ്വസ്ഥതകള്‍ എല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ

കൃഷ്ണന്മാരും കീചകന്മാരും

ഗ്രാമവികസന വകുപ്പിന്റെ സ്ഥാപനമാണു ബ്ലോക്ക് ഓഫീസ്. വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം ആദ്യം ചെയ്യേണ്ട ഒരു കടമയായിരുന്നു എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസറേ മുഖം കാണിക്കുക.പിറ്റേന്നുതന്നെ അതിനായി പുറപ്പെട്ടു. പറവൂരില്‍ നിന്നും വൈപ്പിന്‍ ദീപിലൂടെ ബസ്സില്‍ വന്ന് വേമ്പനാട്ട് കായലിലൂടെ ബോട്ടിലാണു എറണാകുളത്തെത്തിയത് . ജില്ലാ മൃഗസംരക്ഷണ ഓഫീസ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനടുത്തുള്ള ഒരു രണ്ടുനില കെട്ടിടമാണ് . ഡോ.എ.സേതുമാധവനാണു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍. ‍ഗൗരവക്കാരന്‍,കര്‍ക്കശന്‍,പലവിശേഷണങ്ങളും അദ്ദേഹത്തേപ്പറ്റി പറഞ്ഞ് കേട്ടിരുന്നു[പിന്നീട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായിരിക്കുമ്പോള്‍ അദ്ദേഹത്തിനു ഐ എ എസ് ലഭിച്ചു.] അദ്ദേഹത്തിന്റെ മേശയില്‍ എഴുതിവച്ചിരുന്ന വാചകമാണെന്റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞത് . "Never lose your temper. Nobody wants that." ആ വാചകം എക്കാലവും എന്റെ പ്രവര്‍ത്തികളേ നിയന്ത്രിച്ചിട്ടുണ്ട് . എന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു സേതുമാധവന്‍ സാറിന്റെ പ്രതികരണം. കര്‍ക്കശക്കാരനായ ഒരു ദുര്‍മ്മുഖനുപകരം ഞാന്‍ കണ്ടത് മധുരമായി പുഞ്ചിരി പൊഴിക്കുന്ന ഒരു സൗമ്യനേയാണ്.