ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :4 തിരുവല്ലാ വിട്ടപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ കിടന്നസംശയം മനോഹരന് ചേട്ടനോടു പങ്കുവെച്ചു "എനിക്ക് മണവാളക്കുറിച്ചിയും മീനാക്ഷീപുരവുമായുള്ള അകലം അന്നേ ദഹിക്കാതെ കിടക്കുകയാണ്, എന്തിനാണു ഇവര്‍ ഇത്രയും ദൂരെ വന്നുകല്യാണംനടത്തിയത് ? എന്തെങ്കിലും കുഴപ്പമില്ലായെങ്കില്‍ അങ്ങിനെ വരുമോ?” മനോഹരന് ചേട്ടന് ഒരു നിമിഷം ആലോചിച്ചു “അക്കാര്യത്തില്‍ രണ്ടു സാദ്ധ്യതകളുണ്ട്, ഒന്ന് പോസിറ്റീവ് മറ്റേത് നെഗറ്റീവ്” “ഇക്കാര്യത്തില്‍ പോസിറ്റീവോ?” എനിക്ക് വിശ്വാസമായില്ല “തീര്‍ച്ചയായും പോസ...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍