Skip to main content

Posts

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി: ഭാഗം.4

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :4 തിരുവല്ലാ വിട്ടപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ കിടന്നസംശയം മനോഹരന്‍ ചേട്ടനോടു പങ്കുവെച്ചു "എനിക്ക് മണവാളക്കുറിച്ചിയും മീനാക്ഷീപുരവുമായുള്ള അകലം അന്നേ ദഹിക്കാതെ കിടക്കുകയാണ്, എന്തിനാണു ഇവര്‍ ഇത്രയും ദൂരെ വന്നുകല്യാണംനടത്തിയത് ? എന്തെങ്കിലും കുഴപ്പമില്ലായെങ്കില്‍ അങ്ങിനെ വരുമോ?” മനോഹരന്‍ ചേട്ടന്‍ ഒരു നിമിഷം ആലോചിച്ചു “അക്കാര്യത്തില്‍ രണ്ടു സാദ്ധ്യതകളുണ്ട്, ഒന്ന് പോസിറ്റീവ് മറ്റേത് നെഗറ്റീവ്” “ഇക്കാര്യത്തില്‍ പോസിറ്റീവോ?” എനിക്ക് വിശ്വാസമായില്ല “തീര്‍ച്ചയായും പോസ...

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി.ഭാഗം.3

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് . എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്. പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.) ഭാഗം :3 എന്റെ മൊബൈലില്‍ ബെല്ലടിച്ചു നമ്പറിലേക്കുനോക്കിയപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി മണവാളക്കുറിച്ചിയിലെ ഏതോ ലാന്റ്ഫോണ്‍ നമ്പര്‍ ഇത് ഷീബായായിരിക്കും ഞാന്‍ തിടുക്കത്തില്‍ ഫോണ്‍ എടുത്തു " ഡോ ശ്രീനിവാസന്‍.......?" മറുവശത്തുനിന്നും പരിചയമില്ലാത്ത ഒരു പുരുഷശബ്ദം "അതേ," "ഗുഡ് ഈവനിഗ് സര്‍, ഞാന്‍ ഡോ ദണ്ഡപാണി, വീനസ് ക്ലിനിക്, മണവാളക്കുറിച്ചി എന്റെ ക്ലിനിക്കില്‍ ഷീബാ എന്നഒരു പേഷ്യന്റിനെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് അവരിപ്പോള്‍ സെഡേഷനിലാണ്. 'ലാബ് അസ്സിസ്റ്...

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി : ഭാഗം 2

( 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് . എങ്കിലും ഭാവനക്കതീതമായിഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്. പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.) തുടക്കം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : കഥയുടെ തുടക്കം ഇനി തുടര്‍ന്നു വായിക്കുക............... ഭാഗം :2 കല്യാണത്തിന്റെ പിറ്റേന്നു രാവിലെ ഞാന്‍ ഷീബയേ വിളിച്ചു ഷീബ വളരെ സന്തോഷവതിയായിരുന്നു “കല്യാണത്തിനു മുന്‍പ് ചേട്ടന്റെ അനുഗ്രഹം വാങ്ങാന്‍ പറ്റിയല്ലോ, ചേട്ടനേകാണാഞ്ഞു ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു।” ഷീബാ മനസ്സിലുള്ളത് മറച്ചുവച്ചില്ല। ഷീബായുടെ അഛന്‍ റിട്ടയര്‍ ചെയ്തിട്ട് രണ്ടുമാസമായിരുന്നു അവര്‍ തിരുവമ്പാടി ഭാഗത്ത് കുറച്ചുസ്ഥലം വാങ്ങിയിട്ടുണ്ട് ഷീബായുടെ കല്യാണം വരെ മീനാക്ഷീപുരത്തുതങ്ങിയെന്നേ ഉള്ളൂ ഈ ആഴ്ച്ചതന്നേ ...

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി ..ഭാഗം.1

( ഇന്നുമുതല്‍ 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് . എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.) ഭാഗം 1 ഷീബയുടെ ആ ഫോണ്‍ വിളി എന്നെ ആകെ അസ്വസ്ഥനാക്കി. ആ ശബ്ദത്തില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞുനില്‍ക്കുന്നതായി എനിക്ക് തോന്നി “സാറേ,എനിക്കാകെ പേടിയാകുന്നു। ഞാന്‍ ജീവനോടുകൂടെയുണ്ടെങ്കില്‍ നാളെ ഞാന്‍ സാറിനേകാണാന്‍ വരും।” എന്തോ ഒന്നു താഴെ വീണുടയുന്നശബ്ദം!,ഫോണ്‍ കട്ടായി। ഞാന്‍ ആ നമ്പരിലേക്ക് കോളര്‍ ഐഡിനോക്കി ഡയല്‍ ചെയ്തുനോക്കി। ഈ നംബര്‍ നിലവിലില്ല എന്ന മറുപടി മാത്രം..........! ഷീബക്ക് എന്തുപറ്റി...........? ഷീബാ എവിടെയാണ്................? എന്തോ കാര്യമായ പ്രശ്നമുണ്ട്। പക്ഷേ എന്തേ എന്നേ ഈ സമയത്തു വിളിച്ചത്.........

അമ്മ പോയതറിയാതെ..............!!

മൃഗചികില്‍സയില്‍ പലപ്പോഴും സങ്കടം തോന്നുന്ന പല രംഗങ്ങള്‍ക്കും സാക്ഷിയാകേണ്ടി വരാറുണ്ട് അതിലൊന്നായിരുന്നു ഇന്ന് കണ്ടത് ഇന്നലെ വൈകിട്ടാണു ചക്കാമ്പുഴയില്‍ ഒരു എരുമ ചത്തതായി ഫോണില്‍ വിവരം കിട്ടിയത് ഇന്‍ഷ്വറന്‍സ് ഉള്ളതായതുകൊണ്ട് നടപടിക്രമങ്ങള്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നു രാമപുരം ആശുപത്രിയില്‍ നിന്നും ഇന്‍ഷ്വറന്‍സ് പോളിസി എടുത്ത് കമ്പനിയേ അറിയിച്ച് പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ ഞാന്‍ എത്തിയപ്പോള്‍ ഇന്ന് വൈകിട്ട് നാലുമണിയായി തള്ള എരുമ ചത്തതറിയാതെ അതിന്റെ കുഞ്ഞ് ഈ നേരമത്രയും ഒരിടത്തും പോകാതെ അതിന്റെ അടുത്തുതന്നേ കിടക്കുകയായിരുന്നു അമ്മ ഉറക്കമാണെന്ന് അത് വിചാരിച്ചോ ആവോ...? ഇങ്ങിനെയുള്ള രംഗങ്ങള്‍ ആദ്യമായിട്ടല്ലാ കാണുന്നതെങ്കിലും കണ്ണുനിറഞ്ഞുപോയി!!

"നരിമാന്‍"

നരിമാന്‍ വളരെ വിചിത്രമായ ഒരു സങ്കല്‍പം കടുവായും മാനും ഒത്തുചേര്‍ന്ന ഒരു വിചിത്രമായ ഒന്ന് നരിമാനെ ഞാന്‍ കാണുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയില്‍ വച്ചാണ്। അവിടെ ജോലിചെയ്തിരുന്ന വെറ്റേറിനറി സര്‍ജ്ജന്റെ ഇരട്ടപ്പേരായിരുന്നു നരിമാന്‍ അങ്ങേര്‍ക്ക് ഈ പേരു എങ്ങിനെ കിട്ടി യെന്ന് എനിക്കറിയില്ല। ശുദ്ധമലയാളം ഉള്ള മദ്ധ്യതിരുവിതാംകൂറില്‍ നിന്നും എത്തി ഒരു ശുദ്ധ തെരവന്തപുരം അണ്ണനായി മാറിയ ഒരാള്‍ "എടൈ" എന്ന അങ്ങേരുടെ വകതിരിവില്ലാത്ത വിളികേള്‍ക്കുമ്പോള്‍ തന്നെ ഉള്ളംകാലില്‍ നിന്നും ഒരു പെരുപ്പ് കയറുന്നത് എനിക്ക് അനുഭവപ്പെട്ടിരുന്നു. ഇന്‍സര്‍വ്വീസ് ട്രയിനിഗിന്റെ ഭാഗമായായിരുന്നു ഞാന്‍ തിരുവനന്തപുരത്ത് എത്തിയത് കടനാട്ടില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണു ഇന്‍സര്‍വീസ് ട്രയിനിങ്ങ് വന്നത് പുതുതായി സര്‍വ്വീസില്‍ വരുന്ന ഓരോ വെറ്റേറിനറി സര്‍ജ്ജനും മൃഗസംരക്ഷണവകുപ്പിന്റെ വിവിധ മേഖലകളില്‍ പതിനൊന്ന് മാസം നീളുന്ന പരിശീലനം। ആദ്യത്തേ ഇരുപത്തി ഒന്നുദിവസങ്ങള്‍ ഐ എം ജിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്) ആണു ഇന്‍ഡക്ഷന്‍ ട്രയിനിഗ് ഐ എം ജി ട്രയിനിഗിനുശേഷം ഞങ്ങളേ രണ്ടു...

ബാപ്പയുടെ സ്വന്തം അപ്പൂസ് ......!!

സാബിതയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഉമ്മറപ്പടിയില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു। മടിയില്‍ ഒരു കുഞ്ഞിക്കിടാവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടുമുണ്ട് തലയില്‍ തട്ടം ഇട്ട ഒരു മദ്ധ്യവയസ്കയായ ഉമ്മായാണു സാബിത।എന്റെ ആശുപത്രിയില്‍ പലപ്പോഴും മരുന്നുവാങ്ങാന്‍ വന്ന് എനിക്ക് അവരെ നല്ല പരിചയമാണു അവരുടെ കിടാവിന്റെ പുക്കിള്‍ക്കൊടിയില്‍ നിന്നും ചോരവരുന്നെന്നുപറഞ്ഞ് പരിഭ്രമിച്ച് സാബിതാഉമ്മാ ഫോണ്‍ ചെയ്തതുകൊണ്ട് അത് ചികില്‍സിക്കാനായി ചെന്നതാണു ഉമ്മായുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നുകണ്ണുനീരൊഴുകി കവിളുകള്‍ നനഞ്ഞിരിക്കുന്നു ചിലരങ്ങിനെയാണു വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ വാവിട്ട് കരയുന്നത് എത്രതവണ ഞാന്‍ കണ്ടിരിക്കുന്നു ചിലര്‍ക്ക് പ്രഷര്‍ കയറികിടപ്പിലുമാകാറുമുണ്ട് "ബാപ്പാ വരുന്നുണ്ട്।" സാബിത പറഞ്ഞു എനിക്ക് അല്‍പ്പം ധൃതിയുണ്ടായിരുന്നതുകൊണ്ട് ഞാനതിനു പ്രാധാന്യം കൊടുത്തില്ല രാവിലത്തേ സമയമായതുകൊണ്ട് കഴിയും വേഗം തിരിച്ചെത്തണം സാബിതയുടെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമാണു ഞാന്‍ ആ സമയത്ത് വന്നത് അല്ലായെങ്കില്‍ ഉച്ചക്കേ വരുമായിരുന്നൊള്ളു "സാബിതക്ക് പ...