Skip to main content

ബാപ്പയുടെ സ്വന്തം അപ്പൂസ് ......!!

സാബിതയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഉമ്മറപ്പടിയില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു।
മടിയില്‍ ഒരു കുഞ്ഞിക്കിടാവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടുമുണ്ട്

തലയില്‍ തട്ടം ഇട്ട ഒരു മദ്ധ്യവയസ്കയായ ഉമ്മായാണു സാബിത।എന്റെ ആശുപത്രിയില്‍ പലപ്പോഴും മരുന്നുവാങ്ങാന്‍ വന്ന് എനിക്ക് അവരെ നല്ല പരിചയമാണു അവരുടെ കിടാവിന്റെ പുക്കിള്‍ക്കൊടിയില്‍ നിന്നും ചോരവരുന്നെന്നുപറഞ്ഞ് പരിഭ്രമിച്ച് സാബിതാഉമ്മാ ഫോണ്‍ ചെയ്തതുകൊണ്ട് അത് ചികില്‍സിക്കാനായി ചെന്നതാണു

ഉമ്മായുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നുകണ്ണുനീരൊഴുകി കവിളുകള്‍ നനഞ്ഞിരിക്കുന്നു

ചിലരങ്ങിനെയാണു വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ വാവിട്ട് കരയുന്നത് എത്രതവണ ഞാന്‍ കണ്ടിരിക്കുന്നു ചിലര്‍ക്ക് പ്രഷര്‍ കയറികിടപ്പിലുമാകാറുമുണ്ട്

"ബാപ്പാ വരുന്നുണ്ട്।" സാബിത പറഞ്ഞു

എനിക്ക് അല്‍പ്പം ധൃതിയുണ്ടായിരുന്നതുകൊണ്ട് ഞാനതിനു പ്രാധാന്യം കൊടുത്തില്ല രാവിലത്തേ സമയമായതുകൊണ്ട് കഴിയും വേഗം തിരിച്ചെത്തണം സാബിതയുടെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമാണു ഞാന്‍ ആ സമയത്ത് വന്നത് അല്ലായെങ്കില്‍ ഉച്ചക്കേ വരുമായിരുന്നൊള്ളു

"സാബിതക്ക് പിടിക്കാനല്ലേ ഉള്ളൂ ഇതുകുഞ്ഞു കിടാവല്ലേ?"
ഞാന്‍ സമയം ലാഭിക്കാന്‍ പറഞ്ഞു

അവരുടെ ഭര്‍ത്താവു വരും വരെ കാത്തിരുന്നാല്‍ പിന്നേയും സമയം പോകുമെന്നവേവലാതിയായിരുന്നു എനിക്ക്

മുറിവ് അല്‍പ്പം കൂടുതല്‍ ഉണ്ടായിരുന്നുഅതുകൊണ്ട് മരുന്ന് വച്ചപ്പോള്‍ കിടാവ് ഉച്ചത്തില്‍ കരഞ്ഞു സാബിതാ ഉമ്മയും കൂടെ കരഞ്ഞു കരച്ചിലിനിടക്ക് അവര്‍ കിടാവിനോട് സംസാരിക്കുന്നുമുണ്ട്

"എന്റെ അപ്പൂസല്ലേ കരയാതെ കുട്ട്യേ
നീ ഇങ്ങനെ കരഞ്ഞാല്‍ ബാപ്പായ്ക്ക് സങ്കടമാകും കേട്ടോ കരയാതെന്റെ കുട്ട്യേ ബാപ്പ നിന്നേ വേദനിപ്പിക്കുമോ?"

സാബിതയാണോ കിടാവാണോ കൂടുതല്‍ കരഞ്ഞതെന്ന് എനിക്ക് തീര്‍ച്ചയില്ല കിടാവിനും ശരീരത്തിലും സാബിതക്ക് മനസ്സിലുമായിരുന്നല്ലോ മുറിവ്

സാബിത ബാപ്പായുടെ കാര്യം പറഞ്ഞുകൊണ്ടിരുന്നത് എന്താണന്ന് എനിക്ക് ശരിക്ക് മനസ്സിലായില്ല
ഒരുപക്ഷേ ഉമ്മായേക്കാള്‍ കൂടുതലായിരുന്നേനേ ബാപ്പാ വന്നിരുന്നേല്‍ കരച്ചില്‍
ഒരുപക്ഷേ ഇത് കാണാന്‍ കരുത്തില്ലാതെ ആ ബാപ്പാ ഒളിച്ചിരിക്കുകയാണോ എന്ന് എനിക്ക് സംശയം തോന്നി
"ബാപ്പാക്കെന്നാ ഇതിനെ അത്രക്ക് ഇഷ്ടമാണോ?" ഞാന്‍ ചോദിച്ചു

സാബിത മറുപടി പറയാതെ എന്നെ വല്ലാത്തഒരുനോട്ടം നോക്കി ഞാന്‍ ചമ്മിപ്പോയി

"അല്ലാ ബാപ്പായുടെ കാര്യം ഇടക്ക് ഇടക്ക് സാബിത പറയുന്നതുകേട്ടതുകൊണ്ടു ചോദിച്ചെന്നേ ഉള്ളൂ കേട്ടോ
ബാപ്പാ യിതുവരെ വന്നില്ലല്ലോ എവിടെ പോയി?"

ഞാന്‍ ചമ്മല്‍ മറച്ചുപിടിച്ച് ചോദിച്ചു

"നിങ്ങളു പഴയതെല്ലാം മറന്നോ?
ഇത് നിങ്ങളുടെ കുട്ടിയല്ലേ?
നിങ്ങളല്ലേ ഇതിന്റെ ബാപ്പാ?"

സാബിതാ ഉമ്മയുടെ പെട്ടന്നുള്ള പറച്ചില്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി

അല്‍പസമയത്തേ നിശബ്ദത

ഞാന്‍ പൊട്ടിച്ചിരിച്ചുപോയി।

മാട്ടുപ്പെട്ടിയിലെ ഏതോ മൂരിക്കുട്ടനുലഭിക്കേണ്ട കിടാവിന്റെ അഛന്‍ സ്ഥാനം സാബിത എനിക്ക് കല്‍പ്പിച്ചു തന്നിരിക്കുന്നു ..........

എന്നേ കിടാവിന്റെ പിതാവാക്കി അവരോധിച്ചിരിക്കുന്നു।

അതാണു കിടാവിനെ ആശ്വസിപ്പിച്ചത്

"നിന്റെ ബാപ്പായല്ലേ അപ്പൂസേ നീ കരയാതെ
നിന്റെ ബാപ്പാ നിന്നേ വേദനിപ്പിക്കുമോ.......?"






Comments

Popular posts from this blog

ഇങ്ങനേയും ചില മനുഷ്യര്‍ ..!!

ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്. നാലുവര്‍ഷം ! കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ് കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍ ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു. ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍ നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത. പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത് പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു നടക്കുന്നത് ഒ രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ...

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.] ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും. Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt. എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു. പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്. ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം. അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും? ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍. ...

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,...