Skip to main content

Posts

Showing posts from 2008

"നരിമാന്‍"

നരിമാന്‍ വളരെ വിചിത്രമായ ഒരു സങ്കല്‍പം കടുവായും മാനും ഒത്തുചേര്‍ന്ന ഒരു വിചിത്രമായ ഒന്ന് നരിമാനെ ഞാന്‍ കാണുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയില്‍ വച്ചാണ്। അവിടെ ജോലിചെയ്തിരുന്ന വെറ്റേറിനറി സര്‍ജ്ജന്റെ ഇരട്ടപ്പേരായിരുന്നു നരിമാന്‍ അങ്ങേര്‍ക്ക് ഈ പേരു എങ്ങിനെ കിട്ടി യെന്ന് എനിക്കറിയില്ല। ശുദ്ധമലയാളം ഉള്ള മദ്ധ്യതിരുവിതാംകൂറില്‍ നിന്നും എത്തി ഒരു ശുദ്ധ തെരവന്തപുരം അണ്ണനായി മാറിയ ഒരാള്‍ "എടൈ" എന്ന അങ്ങേരുടെ വകതിരിവില്ലാത്ത വിളികേള്‍ക്കുമ്പോള്‍ തന്നെ ഉള്ളംകാലില്‍ നിന്നും ഒരു പെരുപ്പ് കയറുന്നത് എനിക്ക് അനുഭവപ്പെട്ടിരുന്നു. ഇന്‍സര്‍വ്വീസ് ട്രയിനിഗിന്റെ ഭാഗമായായിരുന്നു ഞാന്‍ തിരുവനന്തപുരത്ത് എത്തിയത് കടനാട്ടില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണു ഇന്‍സര്‍വീസ് ട്രയിനിങ്ങ് വന്നത് പുതുതായി സര്‍വ്വീസില്‍ വരുന്ന ഓരോ വെറ്റേറിനറി സര്‍ജ്ജനും മൃഗസംരക്ഷണവകുപ്പിന്റെ വിവിധ മേഖലകളില്‍ പതിനൊന്ന് മാസം നീളുന്ന പരിശീലനം। ആദ്യത്തേ ഇരുപത്തി ഒന്നുദിവസങ്ങള്‍ ഐ എം ജിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്) ആണു ഇന്‍ഡക്ഷന്‍ ട്രയിനിഗ് ഐ എം ജി ട്രയിനിഗിനുശേഷം ഞങ്ങളേ രണ്ടു

ബാപ്പയുടെ സ്വന്തം അപ്പൂസ് ......!!

സാബിതയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഉമ്മറപ്പടിയില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു। മടിയില്‍ ഒരു കുഞ്ഞിക്കിടാവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടുമുണ്ട് തലയില്‍ തട്ടം ഇട്ട ഒരു മദ്ധ്യവയസ്കയായ ഉമ്മായാണു സാബിത।എന്റെ ആശുപത്രിയില്‍ പലപ്പോഴും മരുന്നുവാങ്ങാന്‍ വന്ന് എനിക്ക് അവരെ നല്ല പരിചയമാണു അവരുടെ കിടാവിന്റെ പുക്കിള്‍ക്കൊടിയില്‍ നിന്നും ചോരവരുന്നെന്നുപറഞ്ഞ് പരിഭ്രമിച്ച് സാബിതാഉമ്മാ ഫോണ്‍ ചെയ്തതുകൊണ്ട് അത് ചികില്‍സിക്കാനായി ചെന്നതാണു ഉമ്മായുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നുകണ്ണുനീരൊഴുകി കവിളുകള്‍ നനഞ്ഞിരിക്കുന്നു ചിലരങ്ങിനെയാണു വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ വാവിട്ട് കരയുന്നത് എത്രതവണ ഞാന്‍ കണ്ടിരിക്കുന്നു ചിലര്‍ക്ക് പ്രഷര്‍ കയറികിടപ്പിലുമാകാറുമുണ്ട് "ബാപ്പാ വരുന്നുണ്ട്।" സാബിത പറഞ്ഞു എനിക്ക് അല്‍പ്പം ധൃതിയുണ്ടായിരുന്നതുകൊണ്ട് ഞാനതിനു പ്രാധാന്യം കൊടുത്തില്ല രാവിലത്തേ സമയമായതുകൊണ്ട് കഴിയും വേഗം തിരിച്ചെത്തണം സാബിതയുടെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമാണു ഞാന്‍ ആ സമയത്ത് വന്നത് അല്ലായെങ്കില്‍ ഉച്ചക്കേ വരുമായിരുന്നൊള്ളു "സാബിതക്ക് പ

പിള്ളേച്ചന്‍ പറയാതിരുന്നത്.....................

മേലുകാവ് മൃഗാശുപത്രിയുടെ അധിക ചുമതല എനിക്ക് വന്നത് പാപ്പോയി ഡോക്ടര്‍ മെഡിക്കല്‍ ലീവ് എടുത്തപ്പോഴാണു കടനാട്ടില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണു മേലുകാവ്. കഥപറയുമ്പോള്‍ എന്നസിനിമയിലേ ജഗദീഷിന്റെ ബാര്‍ബ്ബര്‍ ഷാപ്പായി കാണിക്കുന്നത് പഴയ മേലുകാവ് മൃഗാശുപത്രിയുടെ ഫാര്‍മ്മസി മുറിയാണു അവിടെ വച്ചാണു ഞാന്‍ പിള്ളേച്ചനെ ആദ്യമായി കാണുന്നത്. മൃഗാശുപത്രിയിലേ അറ്റന്റര്‍. പേരു ശേഖരന്‍ നായര്‍ പിള്ളേച്ചന്‍ എന്നാണയാളേ എല്ലാവരും വിളിച്ചിരുന്നത് അതുകൊണ്ട് ഞാനും അങ്ങിനെ തന്നേ വിളിച്ചു. അന്നേപിള്ളേച്ചനേ വാര്‍ദ്ധക്യം നന്നായി ബാധിച്ചിരുന്നു। താടിയും മുടിയും മുഴുവനും പഞ്ഞിപോലെ വെളുത്തതാണു വെളുത്തകുടുക്കുകളുള്ള ഇളം പച്ച കുപ്പായവും കണങ്കാലിനുമുകളില്‍ ഉയര്‍ത്തിഉടുത്ത മുണ്ടുമായിരുന്നു വേഷം। പോക്കറ്റില്‍ ഒരു കൊച്ചുഡയറിയും മഷിപ്പേനയും ഉണ്ട് വളരെ ശബ്ദം താഴ്ത്തിയാണു സംസാരം പിള്ളേച്ചനു രണ്ടുഷര്‍ട്ടുകളേ ഉള്ളൂ ഒന്ന് ഇളം പച്ചയും മറ്റേത് കാക്കിയും തേക്കാത്തതുകൊണ്ട് ചുരുണ്ടുകൂടിയ കുപ്പായമാണു എപ്പോഴും ഇടുക പിള്ളേച്ചന്റെ കൈകളില്‍ വളരെ കട്ടിയുള്ള തഴമ്പ് കണ്ട് ഞാന്‍ അന്വേഷിച്ചപ്പോള്‍ പിള്ളേച്ചന്‍ ചിരിച്ചു “സാറ

ഇങ്ങനേയും ചില മനുഷ്യര്‍ ..!!

ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്. നാലുവര്‍ഷം ! കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ് കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍ ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു. ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍ നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത. പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത് പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു നടക്കുന്നത് ഒ രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ