സാബിതയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഉമ്മറപ്പടിയില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു। മടിയില്‍ ഒരു കുഞ്ഞിക്കിടാവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടുമുണ്ട് തലയില്‍ തട്ടം ഇട്ട ഒരു മദ്ധ്യവയസ്കയായ ഉമ്മായാണു സാബിത।എന്റെ ആശുപത്രിയില്‍ പലപ്പോഴും മരുന്നുവാങ്ങാന്‍ വന്ന് എനിക്ക് അവരെ നല്ല പരിചയമാണു അവരുടെ കിടാവിന്റെ പുക്കിള്‍ക്കൊടിയില്‍ നിന്നും ചോരവരുന്നെന്നുപറഞ്ഞ് പരിഭ്രമിച്ച് സാബിതാഉമ്മാ ഫോണ്‍ ചെയ്തതുകൊണ്ട് അത് ചികില്‍സിക്കാനായി ചെന്നതാണു ഉമ്മായുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നുകണ്ണുനീരൊഴുകി കവിളുകള്‍ നനഞ്ഞിരിക്കുന്നു ചിലരങ്ങിനെയാണു വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ വാവിട്ട് കരയുന്നത് എത്രതവണ ഞാന്‍ കണ്ടിരിക്കുന്നു ചിലര്‍ക്ക് പ്രഷര്‍ കയറികിടപ്പിലുമാകാറുമുണ്ട് "ബാപ്പാ വരുന്നുണ്ട്।" സാബിത പറഞ്ഞു എനിക്ക് അല്‍പ്പം ധൃതിയുണ്ടായിരുന്നതുകൊണ്ട് ഞാനതിനു പ്രാധാന്യം കൊടുത്തില്ല രാവിലത്തേ സമയമായതുകൊണ്ട് കഴിയും വേഗം തിരിച്ചെത്തണം സാബിതയുടെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമാണു ഞാന്‍ ആ സമയത്ത് വന്നത് അല്ലായെങ്കില്‍ ഉച്ചക്കേ വരുമായിരുന്നൊള്ളു "സാബിതക്ക് പ...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍