നരിമാന്‍ വളരെ വിചിത്രമായ ഒരു സങ്കല്‍പം കടുവായും മാനും ഒത്തുചേര്‍ന്ന ഒരു വിചിത്രമായ ഒന്ന് നരിമാനെ ഞാന്‍ കാണുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയില്‍ വച്ചാണ്। അവിടെ ജോലിചെയ്തിരുന്ന വെറ്റേറിനറി സര്‍ജ്ജന്റെ ഇരട്ടപ്പേരായിരുന്നു നരിമാന്‍ അങ്ങേര്‍ക്ക് ഈ പേരു എങ്ങിനെ കിട്ടി യെന്ന് എനിക്കറിയില്ല। ശുദ്ധമലയാളം ഉള്ള മദ്ധ്യതിരുവിതാംകൂറില്‍ നിന്നും എത്തി ഒരു ശുദ്ധ തെരവന്തപുരം അണ്ണനായി മാറിയ ഒരാള്‍ "എടൈ" എന്ന അങ്ങേരുടെ വകതിരിവില്ലാത്ത വിളികേള്‍ക്കുമ്പോള്‍ തന്നെ ഉള്ളംകാലില്‍ നിന്നും ഒരു പെരുപ്പ് കയറുന്നത് എനിക്ക് അനുഭവപ്പെട്ടിരുന്നു. ഇന്‍സര്‍വ്വീസ് ട്രയിനിഗിന്റെ ഭാഗമായായിരുന്നു ഞാന്‍ തിരുവനന്തപുരത്ത് എത്തിയത് കടനാട്ടില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണു ഇന്‍സര്‍വീസ് ട്രയിനിങ്ങ് വന്നത് പുതുതായി സര്‍വ്വീസില്‍ വരുന്ന ഓരോ വെറ്റേറിനറി സര്‍ജ്ജനും മൃഗസംരക്ഷണവകുപ്പിന്റെ വിവിധ മേഖലകളില്‍ പതിനൊന്ന് മാസം നീളുന്ന പരിശീലനം। ആദ്യത്തേ ഇരുപത്തി ഒന്നുദിവസങ്ങള്‍ ഐ എം ജിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്) ആണു ഇന്‍ഡക്ഷന്‍ ട്രയിനിഗ് ഐ എം ജി ട്രയിനിഗിനുശേഷം ഞങ്ങളേ രണ്ടു...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍