"ജോസേ പോയി കുറച്ച് വെള്ളം കോരിക്കൊണ്ട് വാ” എന്നു സലീം പറഞ്ഞിടത്താണു തുടക്കം. സലീമും ജോസുചേട്ടനും തമ്മില്‍ തെറ്റി. സലീം എന്റെ ഓഫീസിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറാണു, ജോസുചേട്ടന്‍ പാര്‍ട്ട് ടെം സ്വീപ്പറും.ജോസുചേട്ടനു വയസ് 64. സാമാന്യം നല്ല ഭൂസ്വത്ത് ഉണ്ട്. പക്ഷേ ആയകാലത്ത് മദ്യപിച്ച് സ്വത്ത് ഒരുപാട് അന്യാധീനപ്പെടുത്തിയതുമൂലം ബന്ധുക്കള്‍ ബാക്കിസ്വത്ത് മകന്റെ പേരിലേക്കുമാറ്റി. മകന്‍ അപ്പനെ നന്നായി നോക്കുന്നുണ്ടെങ്കിലും വീടിന്റെ ഒരു മൂലയില്‍ വെന്തതിന്റെ ഒരു അംശം കഴിച്ചു ചുരുണ്ടുകൂടാനുള്ള അവകാശം മാത്രമേ തനിക്ക് ഉള്ളൂ എന്നു കരുതിയാണു ജീവിതം. മുകളിലേക്കു പിരിച്ചുവച്ച നരച്ച മീശയും,മദ്യപാനികളുടെ മുഖമുദ്രയായ ആരേയും മയക്കുന്ന ആചിരിയും ഓഫീസില്‍ വരുമ്പോള്‍മാത്രമേയുള്ളൂ.ജോസിനെ ജോസുചേട്ടന്‍ എന്നാണു ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നത്. വിളിക്കുക മാത്രമല്ലാ ആ സ്ഥാനവും ഞങ്ങള്‍ കൊടുത്തിരുന്നു. അതാണു മനപ്പൂര്‍വ്വം സലീം തെറ്റിച്ചത്.അത് ജോസുചേട്ടനിഷ്ടപ്പെട്ടില്ല. മറുപടിയൊന്നും പറയാതെജോസുചേട്ടന്‍ മനോരമ ആഴ്ചപ്പതിപ്പിലേക്ക് മുഖം താഴ്ത്തി. സലീമിനിതൊട്ടും ഇഷ്ടപ്പെട്ടില്ല.പക്ഷേ ഒന്നും പറഞ്...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍