ഐങ്കൊമ്പിലിറങ്ങി മല കയറിയാണു ഞാന്‍ സാധാരണയായി കടനാട്ടിലേക്ക് പോകുകയും വരികയും ചെയ്തിരുന്നത്. അതാകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരമേയുള്ളു കൊല്ലപ്പള്ളിയിലോ പിഴകിലോ എത്തണമെങ്കില്‍ രണ്ട് കിലോമീറ്ററിലധികം യാത്രചെയ്യണം കടനാടുവഴി പാലാ രാമപുരമായി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സുള്ളത് നാലു മണിക്ക് പോകും മൃഗാശുപത്രിയുടെ സമയം അന്‍ചുമണിവരേയും. ഐങ്കൊമ്പ് ഒരു ചെറിയ കവലയാണ്. മൂവാറ്റുപുഴ പുനലൂര്‍ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പാലാ തൊടുപുഴ റോഡിലേക്ക് രാമപുരത്തുനിന്ന് ഒരു റോഡ് വന്ന് ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഒരു ചെറിയ മുക്കവല. ടാര്‍ ചെയ്യാത്ത ഒരു റോഡ് കടനാട്ടിലേക്കുമുള്ളതുകൊണ്ട് ഒരു നാല്‍ക്കവല എന്നുവേണമെങ്കില്‍ പറയാം. മഹാദേവന്‍ ഡോക്ടറുടെ ശ്രീകൃഷ്ണാ ആയുര്‍വേദ ആശുപത്രി, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, രണ്ട് ചായക്കടകള്‍, രണ്ട് മുറുക്കാന്‍ കടകള്‍, ഒരു വെയിറ്റിഗ് ഷെഡ് ഇതെല്ലാം ചേരുമ്പോള്‍ ഐങ്കൊമ്പ് ആയി. രാവിലെ പാലാ കൂത്താട്ടുകുളം ക്യൂന്‍ മേരി ബസ്സില്‍ ഐങ്കൊമ്പിലെത്തുമ്പോള്‍ എട്ടേകാല്‍ ആകും ഓഫീസ് സമയം എട്ടായതുകൊണ്ട് പിന്നെ ഒരു ഓട്ടമാണു . വൈകിട്ട് സമാധാനമായി നടന്ന് വ...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍