വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍