( ഇന്നുമുതല്‍ 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് . എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.) ഭാഗം 1 ഷീബയുടെ ആ ഫോണ്‍ വിളി എന്നെ ആകെ അസ്വസ്ഥനാക്കി. ആ ശബ്ദത്തില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞുനില്‍ക്കുന്നതായി എനിക്ക് തോന്നി “സാറേ,എനിക്കാകെ പേടിയാകുന്നു। ഞാന്‍ ജീവനോടുകൂടെയുണ്ടെങ്കില്‍ നാളെ ഞാന്‍ സാറിനേകാണാന്‍ വരും।” എന്തോ ഒന്നു താഴെ വീണുടയുന്നശബ്ദം!,ഫോണ്‍ കട്ടായി। ഞാന്‍ ആ നമ്പരിലേക്ക് കോളര്‍ ഐഡിനോക്കി ഡയല്‍ ചെയ്തുനോക്കി। ഈ നംബര്‍ നിലവിലില്ല എന്ന മറുപടി മാത്രം..........! ഷീബക്ക് എന്തുപറ്റി...........? ഷീബാ എവിടെയാണ്................? എന്തോ കാര്യമായ പ്രശ്നമുണ്ട്। പക്ഷേ എന്തേ എന്നേ ഈ സമയത്തു വിളിച്ചത്.........
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍