സ്വാതന്ത്ര്യ ദിനാശംസകള്‍!!!! കടനാട് മൃഗാശുപത്രിയില്‍ എനിക്ക് ജോലി ഒരു ആവേശമായിരുന്നു. രാവിലെ എട്ടുമണി മുതല്‍പന്ത്രണ്ട് മണി വരേയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരേയും ആണു ഓഫീസ് സമയം.ഉച്ചക്ക് ഉള്ള മൂന്നുമണിക്കൂര്‍ പുറത്ത് ചികില്‍സകള്‍ക്ക് പോകാന്‍ ഉപയോഗിക്കും. കടനാട്ടില്‍ എത്തിച്ചേരുവാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. നേരിട്ട് ബസ്സുകള്‍ അന്നുണ്ടായിരുന്നില്ല. കൊല്ലപ്പള്ളിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ നടക്കണം . ഞാന്‍ അതിനു ഒരു പരിഹാരം കണ്ടെത്തി. ഐങ്കൊമ്പില്‍ ബസ്സ് ഇറങ്ങി ഒരു കിലോമീറ്റര്‍ മല കയറി റബ്ബര്‍ത്തോട്ടത്തിലൂടെ നടന്നാല്‍ ആശുപത്രിയിലെത്താം.എന്റെ യാത്ര അതുവഴിയായി.എത്ര കഷ്ടപ്പെട്ടാലുംരാവിലെ എട്ടിനുതന്നെ ഓഫീസില്‍ എത്തണമെന്ന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധാരാളം പരിചയക്കാരായി.പശുക്കളേയും ആടുകളേയേം ഒക്കെ ചികല്‍സിക്കുവാനായി കൊണ്ടുവരാന്‍ തുടങ്ങി.ചുരുക്കത്തില്‍ കടനാട് മൃഗാശുപത്രി ശരിക്കും സജീവമായി . ഒരു ഉച്ചസമയം. ഒരു കൈലിയുമുടുത്ത് തോളില്‍ ഒരുതോര്‍ത്തും ഇട്ടു ഷര്‍ട്ടിടാത്ത ഒരു പ്രായമായ മനുഷ്യന്‍ ആശുപത്രിയിലേക്ക് വന്നു.വന്നപാടെ കൈയിലുണ്ടായിരുന്ന...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍