വടക്കന്‍ പറവൂര്‍ ബ്ലോക്ക് ഓഫീസില്‍ ആറുമാസം ജോലി ചെയ്തപ്പോഴേക്കും പി എസ് സി പോസ്റ്റിങ്ങായി.അങ്ങിനെയാണ് ഞാന്‍ കടനാട്ടിലെത്തുന്നത് . ഒരാശുപത്രിയില്‍ ജോലിചെയ്യണമെന്ന ആഗ്രഹം അപ്പോഴേക്കും മനസ്സില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. കടനാടിനെപ്പറ്റി അത്രനല്ലകാര്യങ്ങളൊന്നുമായിരുന്നില്ല എനിക്ക് ആദ്യ അന്വേഷണത്തില്‍ ലഭിച്ചിരുന്നത് . വളരെ പ്രശ്നങ്ങള്‍ ഉള്ള ഒരു സ്ഥലം ! മുന്‍പ് നാട്ടുകാരനായ ഒരു വെറ്റേറിനറി ഡോക്ടര്‍ ക്കെതിരേ പൊതുയോഗവും പരാതിയും ഉണ്ടായ നാടാണെന്നും വളരെ സൂക്ഷിക്കണമെന്നും ഒരാള്‍ ഉപദേശിച്ചു. മുഷ്ക്കന്മാരും മുരടന്മാരും ആയ ആള്‍ക്കാരാണവിടെ എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത് .കള്ളുനാടേ കടനാടേ എന്ന് ഒരു ചൊല്ലുതന്നെ ഉണ്ടന്നും കള്ളുനാട് എന്നത് ലോപിച്ചാണു കടനാട് എന്ന സ്ഥലപ്പേരുണ്ടായതെന്നും മറ്റൊരു കഥയും കേട്ടു .അവിടെ വളരെക്കാലം മുന്‍പ് ഒരു പള്ളിപ്പെരുന്നാളിനു ഒരുസംഘം ആള്‍ക്കാര്‍ കള്ളു മൂത്തപ്പോള്‍ ആ സംഘത്തിലെ എല്ലാവരുടേയും പേരെഴുതി നറുക്കിട്ട് നറുക്കുവീണവനെ തല്ലിക്കൊന്നതായി ഒരുകേസ് ഉണ്ടായിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും നടുങ്ങി. ഈ അസ്വസ്ഥതകള്‍ എല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍