അന്ന് പെട്ടന്നാണു മഴ തുടങ്ങിയത്. നല്ല മഴ. ആ മഴ മുഴുവനും നനഞ്ഞുകൊണ്ടാണു സാബിത എന്റെ ആശുപത്രിയിലേക്ക് ഓടിക്കയറി വന്നത്. നനഞ്ഞതുകൊണ്ടാകണം അകത്തേക്ക് വരാതെ അവര്‍ തിണ്ണയില്‍ ഒതുങ്ങിനിന്നുകൊണ്ട് അകത്തേക്ക് നോക്കി. ഞാന്‍ പുറത്തേക്കുചെന്നു . “കുടയെടുക്കാത്തതുകൊണ്ട് ഞാന്‍ മൊത്തം നനഞ്ഞു . ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിടീക്കാന്‍ വന്നതായിരുന്നു.” സാബിത പരുങ്ങലോടെ പറഞ്ഞു. ഞാന്‍ അവരേ ഒന്നുനോക്കി.വെള്ളം ദേഹത്തുനിന്ന് ഇറ്റിറ്റ് വീഴുന്നു . സാബിതയെ ഞാന്‍ ആദ്യമായി കാണുന്നത് അങ്ങിനെ ആ പെരുമഴയത്താണ്. ഞാന്‍ ഒരുതോര്‍ത്ത് എടുത്തുനീട്ടിയപ്പോള്‍ വാങ്ങാന്‍ ആദ്യം ഒന്നുമടിച്ചെങ്കിലും പിന്നെ അത് വാങ്ങി തിണ്ണയുടെ ഒരുമൂലക്ക് മാറിനിന്ന് അവര്‍ തലതോര്‍ത്തി. ഞാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചുനോക്കി . ഫിസിക്സ് എം എസ്സി ക്കാരിയാണ്. പേരു സാബിത,നാട് വടക്കന്‍ കേരളത്തില്‍. ജമാലിന്റെ ഭാര്യയാണന്ന് സാബിത സ്വയം പരിചയപ്പെടുത്തിയപ്പോളാണ് എനിക്ക് ആളെ മനസ്സിലായത് . ജമാലിനെ എനിക്ക് അറിയാം . ഇടക്കിടെ ആടുകള്‍ക്ക് മരുന്നു മേടിക്കാന്‍ എന്റെ അടുത്ത് വരാറുള്ള ആളാണ്. സര്‍ട്ടിഫിക്കറ്റ് ഒപ്പിട...
ഒരു വെറ്റേറിനറി ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍